വിസിറ്റ് വിസക്കാർക്ക് മുന്നറിയിപ്പുമായി സൗദി ടൂറിസം മന്ത്രാലയം
സന്ദർശക വിസകളിൽ സൗദിയിലേക്ക് വരുന്നവർ വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ നിർദ്ദേശങ്ങൾ അവലോകനം ചെയ്യാനും, ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കാനും ടൂറിസം മന്ത്രാലയം ആഹ്വാനം ചെയ്തു.
സൗദി അറേബ്യയിൽ നിലവിലുള്ള ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി ഏതെങ്കിലും തരത്തിലുള്ള സന്ദർശന വിസയിൽ രാജ്യത്ത് പ്രവേശിച്ചവർക്ക് ഹജ്ജ് ചെയ്യാൻ അർഹതയില്ലെന്ന് ടൂറിസം മന്ത്രാലയം സ്ഥിരീകരിച്ചു.
ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുമ്പോൾ പിടിക്കപ്പെടുന്ന സൗദി പൗരന്മാർക്കും പ്രവാസികൾക്കും, സന്ദർശകർക്കും 10000 റിയാൽ പിഴ ചുമത്തും.
വിശുദ്ധ നഗരമായ മക്ക, സെൻട്രൽ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, തീർഥാടക സംഘങ്ങളുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർക്ക് പിഴ ചുമത്തും.
നിയമ ലംഘനം ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയാക്കുമെന്നും, അല്ലാഹുവിന്റെ അതിഥികൾക്ക് ആയാസരഹിതമായും, സുരക്ഷയോടും കൂടി ഹജ്ജ് കർമ്മം നിർവഹിക്കാൻ എല്ലാവരും ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa