വിശുദ്ധ ഹജ്ജിന് ഇന്ന് തുടക്കം; മിനാ താഴ് വര ലബ്ബൈക്ക മന്ത്രധ്വനികളാൽ മുഖരിതമാകും
മക്ക: തമ്പുകളുടെ നഗരമായ മിനായിലെ രാപാർക്കലോടെ-ഇന്ന്- (വെള്ളി) ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകും.
കഴിഞ്ഞ ദിവസം മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ മിനായിൽ എത്തിത്തുടങ്ങിയിരുന്നു. ബാക്കിയുള്ള ഹാജിമാർ കൂടി ഇന്ന് മിനയിലെത്തുന്നതോടെ മിനാ താഴ് വര പ്രാർഥനകൾ കൊണ്ടും ലബ്ബൈക മന്ത്ര ധ്വനികൾ കൊണ്ടും സജീവമാകും.
യൗമുത്തർവിയ എന്ന പേരിൽ അറിയപ്പെടുന്ന ഇന്ന് (ദുൽഹിജ്ജ 8) നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യ പിന്തുടർന്ന് പകലും രാത്രിയുമായി മിനായിൽ തങ്ങുന്ന ഹാജിമാർ നാളെ പുലർച്ചയോടെ ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫയിൽ നിൽക്കുന്നതിൽ ഭാഗമാകാനായി അറഫായിലേക്ക് നീങ്ങും.
കാൽ നടയായും ബസ് മാർഗവും മശാഇർ മെട്രോ ട്രെയിൻ വഴിയും ആണ് തീർഥാടകർ സഞ്ചരിക്കുക.
വിദേശ ഹാജിമാരും ആഭ്യന്തര ഹാജിമാരുമായി ഈ വർഷം 2 മില്യണോളം പേർ ഹജ്ജ് നിർവ്വഹിക്കും എന്നാണ് അനുമാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa