ജാഗ്രതൈ; സൗദിയിൽ അടുത്തയാഴ്ച ചൂട് 50 ഡിഗ്രി വരെയെത്തും; ഇത് വരെ എറ്റവും ശക്തമായി ചൂട് അനുഭവപ്പെട്ട സ്ഥലങ്ങൾ അറിയാം
ജിദ്ദ: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ, രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ പ്രദേശവും അടുത്ത ആഴ്ച പ്രതീക്ഷിക്കുന്ന താപനിലയും വെളിപ്പെടുത്തി.
കിഴക്കൻ മേഖലയാണ് സൗദിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്, അടുത്ത ആഴ്ച അത് 50 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ട്.
മക്ക സെൻട്രൽ ഏരിയയിൽ 46 ഡിഗ്രിയും മദീനയിൽ 48 ഡിഗ്രിയും ചൂട് അനുഭവപ്ലെട്ടിരുന്നു.
ജൂൺ 21, ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ആണെന്നും ജ്യോതിശാസ്ത്രപരമായി വേനൽക്കാലത്തിൻ്റെ തുടക്കമാണെന്നും അതേ സമയം കാലാവസ്ഥാ വീക്ഷണത്തിൽ ജൂൺ 1 മുതലാണ് വേനൽക്കാലം ആരംഭിച്ചതെന്നും അഖീൽ ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa