Saturday, September 21, 2024
Saudi ArabiaTop Stories

വിശുദ്ധ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ശൈഖ് സ്വാലിഹ്  അശൈബി  അന്തരിച്ചു

മക്ക: വിശുദ്ധ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ശൈഖ്  ഡോ: സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അശൈബി അന്തരിച്ചു.

നബി സ്വല്ലല്ലാാഹു അലൈഹി വസല്ലമയുടെ കാലത്ത് നടന്ന മക്കാ വിജയത്തിനു ശേഷമുള്ള 77 ആമത്തെ താക്കോൽ സൂക്ഷിപ്പുകാരനാണ് അദ്ദേഹം.

അതോടൊപ്പം ഖുസയ്യു ബിൻ കിലാബിൻ്റെ കാലഘട്ടം മുതലുള്ള 109-ാമത്തെ സൂക്ഷിപ്പുകാരനും ആണ്.

100 ലധികം തവണ വിശുദ്ധ ക അബ കഴുകുന്നതിൽ ഭാഗമായിട്ടുണ്ട്  ശൈഖ് സ്വാലിഹ് അശൈബി.

അദ്ദേഹത്തിന്റെ ജനാസ നമസ്ക്കാരം മസ്ജിദുൽ ഹറാമിൽ നിർവ്വഹിച്ച് ജന്നത്തുൽ മു അല്ലയിൽ ഖബറടക്കിയതായി അൽ വത്വൻ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്