സൗദിയിലെ സ്വദേശികളെയും വിദേശികളെയും കൊല്ലാൻ പദ്ധതിയിട്ട ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി
ദമാം: ഈസ്റ്റേൺ പ്രൊവിൻസിൽ ഭീകര പ്രവർത്തനത്തിലേർപ്പെട്ട മുഹമ്മദ് ബിൻ അസ്അദ് ബിൻ ശാഖൂരി എന്ന സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മാന്ത്രാലയം പ്രസ്താവിച്ചു.
ആയുധങ്ങളുടെ ഉപയോഗം, സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കൽ, തീവ്രവാദ ഘടകങ്ങൾ മൂടിവെക്കൽ, പരിശീലനം, തീവ്രവാദ സംഘടന സ്ഥാപിക്കാനും പൗരന്മാരെയും വിദേശികളെയും കൊല്ലാൻ ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടൽ തുടങ്ങി വിവിധ കുറ്റങ്ങൾ പ്രതിക്ക് മേൽ ആരോപിക്കപ്പെട്ടിരുന്നു.
വിചാരണയിൽ പ്രതിയുടെ കുറ്റ കൃത്യങ്ങൾ തെളിഞ്ഞതിനെത്തുടർന്ന് ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
കോടതി വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ചതിനെത്തുടർന്ന് പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഞായറാഴ്ച ശിക്ഷ നടപ്പാക്കുകയും ചെയ്തുവെന്ന് മന്ത്രാലയ പ്രസ്താവന വ്യക്തമാക്കി.
നിരപരാധികളെ ആക്രമിക്കുകയും അവരുടെ രക്തം ചിന്തുകയും ജീവിക്കാനുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്ന എല്ലാവരുടെയും അന്തിമ വിധി ഇതായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa