Saturday, September 21, 2024
Saudi ArabiaTop Stories

സൗദി സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്; ഈ വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുത്

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഉയർന്ന താപനില കണക്കിലെടുത്ത് തീ പിടിക്കാൻ കാരണമാകുന്ന വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

പോർട്ടബിൾ മൊബൈൽ ചാർജറുകൾ, ഫോൺ ബാറ്ററികൾ, ഗ്യാസ് കാനിസ്റ്ററുകൾ, പെർഫ്യൂമുകൾ, ഹാൻഡ് സാനിറ്റൈസർ ബോട്ടിലുകൾ, മറ്റ് തീപിടിക്കുന്ന വസ്തുക്കൾ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന് ഡയറക്ടറേറ്റ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

ഈ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കുന്ന പക്ഷം, പുറത്തെ ഉയർന്ന താപനില കാരണം തീപിടിക്കാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

അടുത്ത വെള്ളിയാഴ്ച വരെ, കിഴക്കൻ മേഖലയിലും റിയാദിന്റെ ചില ഭാഗങ്ങളിലും 49 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

സൗദിയിൽ കഴിഞ്ഞ ആഴ്ച 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. കിഴക്കൻ പ്രവിശ്യയിലാണ് കഴിഞ്ഞ വ്യാഴാഴ്ച 50 ഡിഗ്രി താപനില രേഖപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q