Monday, November 25, 2024
Top StoriesWorld

ബോയിങ് വിമാനം ആകാശചുഴിയിൽ പെട്ട് 40 പേർക്ക് പരിക്ക്; യാത്രക്കാരൻ ലഗ്ഗേജ് റാക്കിലേക്ക് തെറിച്ചു

എയർ യൂറോപ്പയുടെ ബോയിങ് 787-9 വിമാനം ശക്തമായ ആകാശച്ചുഴിയിൽ പെട്ട് നാല്പതോളം പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് വിമാനം ബ്രസീലിൽ അടിയന്തിര ലാൻഡിങ് നടത്തി.

സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം അപകടത്തിൽ പെട്ടതെന്ന് എയർ യൂറോപ്പ അറിയിച്ചു.

അപകടത്തിൽ ചില യാത്രക്കാർക്ക് ഒടിവുകൾ സംഭവിച്ചതായും ചിലർക്ക് തലക്ക് പരിക്കേറ്റതായും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രക്കാരിലൊരാൾ ലഗ്ഗേജ് റാക്കിലേക്ക് തെറിച്ചു കുടുങ്ങി.

സ്പെയിൻ, ഉറുഗ്വേ, ഇസ്രായേൽ, ജർമ്മനി, ബൊളീവിയ എന്നിവിടങ്ങളിൽ നിന്നുള്ള നാല്പതോളം യാത്രക്കാർക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു.

പൊട്ടിയ സീലിംഗ് പാനലുകളുടെയും, പൈപ്പുകളും വയറുകളും തൂങ്ങിക്കിടക്കുന്നതിന്റെയും, കേടുവന്ന സീറ്റിന്റെയും ചിത്രങ്ങൾ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

അപകടത്തിന്റെ ആഘാതത്തിൽ ലഗേജ് റാക്കിലേക്ക് തെറിച്ചു പോയി കുടുങ്ങിയ യാത്രക്കാരനെ മറ്റു യാത്രക്കാർ പിടിച്ചിറക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്, വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa