സൗദിയിൽ വീണ്ടും വൻ എണ്ണ, പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി
സൗദിയിൽ വീണ്ടും വൻ എണ്ണ, പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയതായി സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലും, എംറ്റി ക്വാർട്ടറിലുമായിട്ടാണ് പുതിയ എണ്ണപ്പാടങ്ങളും, പ്രകൃതി വാതക ശേഖരങ്ങളും സൗദി അരാംകൊ കണ്ടെത്തിയത്.
രണ്ട് പാരമ്പര്യേതര എണ്ണപ്പാടങ്ങൾ, ഒരു അറേബ്യൻ ലൈറ്റ് ഓയിൽ റിസർവോയർ, രണ്ട് പ്രകൃതി വാതക പാടങ്ങൾ, രണ്ട് പ്രകൃതി വാതക സംഭരണികൾ എന്നിവയാണ് കണ്ടെത്തിയത്.
പുതിയ കണ്ടുപിടുത്തങ്ങൾക്ക് അബ്ദുൽ അസീസ് രാജകുമാരൻ സർവശക്തനായ അള്ളാഹുവിനെ സ്തുതിച്ചു. രാജ്യത്തിന് ലഭിച്ച അനുഗ്രഹത്തിന് അദ്ദേഹം അള്ളാഹുവിന് നന്ദി പറഞ്ഞു.
മഹത്തായ ഈ നേട്ടങ്ങൾക്ക് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരെ മന്ത്രി അഭിനന്ദിച്ചു,
അതേസമയം രാജ്യത്തിനും രാജ്യത്തെ ജനങ്ങൾക്കും തുടർച്ചയായ സുരക്ഷയും സമൃദ്ധിയും നൽകണമെന്ന് അദ്ദേഹം അള്ളാഹുവിനോട് അപേക്ഷിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa