Friday, September 20, 2024
Saudi ArabiaTop Stories

സൗദിയിൽ കഴിഞ്ഞ മാസം 17,000 പൗരന്മാർ തൊഴിൽ വിപണി വിട്ടതായി റിപ്പോർട്ട്

സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുള്ള നാഷണൽ ലേബർ ഒബ്സർവേറ്ററിയുടെ (എൻഎൽഒ) റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ 17,350 സൗദി പൗരന്മാർ തൊഴിൽ വിപണി വിട്ടു.

സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം ജൂണിൽ 11.4 ദശലക്ഷത്തിലെത്തി. മെയ് മാസത്തെ അപേക്ഷിച്ച് 38,600 തൊഴിലാളികളുടെ വർധനവാണ് ജൂണിൽ രേഖപ്പെടുത്തിയത്.

മെയ് മാസത്തിൽ മാത്രം 56,000 പേരാണ് തൊഴിൽ മേഖലയിൽ പ്രവേശിച്ചത്, ഇതിൽ നിന്നും തൊഴിൽ മേഖല വിട്ട് 17,350 സൗദി പൗരന്മാരുടെ എണ്ണം കഴിച്ചാൽ ബാക്കിയുള്ള തൊഴിലാളികളാണ് 38,600 പേർ.

ജൂണിലെ കണക്കു പ്രാകാരം 2,340,877 സൗദി പൗരന്മാരാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത് ഇതിൽ 1,383,079 പേർ പുരുഷന്മാരും, 957,798 പേർ സ്ത്രീകളുമാണ്.

പുതുതായി ജൂണിൽ ജോലിയിൽ പ്രവേശിച്ച 56 ആയിരം താമസക്കാരിൽ, 51,000 പേർ പുരുഷന്മാരും 5,000 പേർ സ്ത്രീകളുമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q