Saturday, September 21, 2024
Middle EastTop Stories

ഇസ്രായേലിൽ സൈനികർക്ക് നേരെ ആക്രമണം; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

വടക്കൻ ഇസ്രായേലിലെ ഒരു ഷോപ്പിംഗ് സെന്ററിൽ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ കുത്തേറ്റു കൊല്ലപ്പെടുകയും, മറ്റൊരു സൈനികന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നയാളെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉദരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വടക്കൻ ഇസ്രയേലി നഗരമായ കാർമീലിലെ ഹട്‌സോട്ട് കാർമിയൽ മാളിന്റെ രണ്ടാം നിലയിൽ വെച്ചാണ് ആക്രമണം നടന്നത്. അറബ് വംശജർ താമസിക്കുന്ന മേഖലയാണിത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഒരാളെ രക്ഷപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്ന് ഇസ്രായേൽ ഗലീലി മെഡിക്കൽ സെന്റർ വക്താവ് ഗാൽ സെയ്ദ് പിന്നീട് പറഞ്ഞു. രണ്ടാമത്തെയാളെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

നഹ്ഫ് പട്ടണത്തിൽ നിന്നുള്ള ഇസ്രായേൽ പാലസ്തീനിയൻ പൗരനാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു, സംഭവത്തെ “ഭീകരാക്രമണം” ആയി കണക്കാക്കി അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ടെലിഗ്രാമിലെ ഒരു പോസ്റ്റിൽ ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ആക്രമണത്തെ “വീരോചിതമായ ഓപ്പറേഷൻ” എന്ന് വിശേഷിപ്പിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇവർ ഏറ്റെടുത്തിട്ടില്ല.

അമ്മയും സഹോദരനും സഹോദരിയും ഉൾപ്പെടെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ കുടുംബത്തെ ഇസ്രായേൽ അധികൃതർ അറസ്റ്റ് ചെയ്തതായി കാർമീൽ പോലീസ് മേധാവി യിത്സാക് അബുഹത്സിറയെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടക്കുന്നതിനാൽ മാളിന്റെ പ്രവേശന കവാടങ്ങൾ പോലീസ് അടച്ചതായി ഇസ്രായേലി റേഡിയോ റിപ്പോർട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q