Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഒരു സ്‌ക്വയർ മീറ്ററിന് 1 ഹലാല വെച്ച് രണ്ടര ഏക്കറയോളം സ്ഥലം കച്ചവടം ചെയ്തത് വെറും 1,000 റിയാലിന്

സൗദിയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ്, വളരെ കുറഞ്ഞ വിലയിലുള്ള ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിന് സാക്ഷ്യം വഹിച്ചു, ഇത് രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് തലത്തിൽ ഏറ്റവും കുറഞ്ഞ വിലക്കുള്ള കച്ചവടമായിട്ടാണ് കണക്കാക്കുന്നത്.

10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പ്ലോട്ട്, ചതുരശ്ര മീറ്ററിന് 1 ഹലാല (സെന്റിന് 40 റിയാൽ) നിരക്കിൽ വെറും 1,000 റിയാലിനാണ് കച്ചവടം ചെയ്തത്.

റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ മക്ക റോഡിലുള്ള അൽജിലാഹ്‌ വ തബ്രാക് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കുറഞ്ഞ തുകക്കുള്ള ഈ കച്ചവടം നടന്നത്.

റിയാദ് മേഖലയിലെ അൽ-ഖുവയ്യ ഗവർണറേറ്റിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് അൽ-ജില്ലാഹ്, തബ്രാക്ക് നഗരം. സമൃദ്ധമായ വെള്ളവും മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഇവിടത്തെ സവിശേഷതയാണ്.

കൂടാതെ റിയാദ്-മക്ക ഹൈവേയിൽ സ്ഥിതി ചെയ്യുന്ന വ്യതിരിക്തവും സമൃദ്ധവുമായ കാർഷിക ഉൽപ്പാദനമുള്ള വലിയ ഫാമുകളും, വന്യ ജീവി പാർക്കും ഇവിടെയുണ്ട്.

കഴിഞ്ഞ മാസം 124 റിയൽ എസ്റ്റേറ്റ് ഇടപാടുകളിലായി മൊത്തം 911,000 ചതുരശ്ര മീറ്റർ സ്ഥലം ഇവിടെ കച്ചവടം നടന്നു. ചതുരശ്ര മീറ്ററിന് ശരാശരി 36 റിയാൽ നിരക്കിൽ 33 ദശലക്ഷം റിയാലിന്റെ ഇടപാടാണ് നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa