Saturday, November 23, 2024
Saudi ArabiaTop Stories

നിരവധി പേർക്ക് സൗദി പൗരത്വം അനുവദിച്ചുകൊണ്ട് സൽമാൻ രാജാവിന്റെ ഉത്തരവ്

നിരവധി മെഡിക്കൽ ഡോക്ടർമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, നൂതനസംരംഭകർ, സംരംഭകർ, അതുല്യ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകിക്കൊണ്ട് സൽമാൻ രാജാവ് ഉത്തരവിട്ടു.

മത, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും അസാധാരണമായ ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പുതിയ പദ്ധതി പ്രകാരമാണ് ഉത്തരവ്.

സാമ്പത്തിക വികസനം, ആരോഗ്യം, സംസ്‌കാരം, സ്‌പോർട്‌സ്, എന്നിവയിൽ വൈദഗ്ധ്യം ഗണ്യമായി സംഭാവന ചെയ്യുന്ന പ്രമുഖ പ്രതിഭകളെ ആകർഷിക്കാനുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.

ഈ മേഖലകളിലെ തിരഞ്ഞെടുത്ത വിശിഷ്ട പ്രതിഭകളുടെ ആദ്യ ഗ്രൂപ്പിന് സൗദി പൗരത്വം നൽകുന്നതിന് സമാനമായ ഒരു രാജകീയ ഉത്തരവ് 2021-ൽ പുറപ്പെടുവിച്ചിരുന്നു.

അടുത്തിടെ രാജകൽപ്പന പ്രകാരം നിരവധി പ്രമുഖ വ്യക്തികൾക്ക് സൗദി പൗരത്വം ലഭിച്ചിരുന്നു. ഇവരിൽ അമേരിക്കക്കാരനും ഹെവല്യൂഷൻ ഫൗണ്ടേഷന്റെ സിഇഒയുമായ മെഹ്മൂദ് ഖാൻ ആരോഗ്യ ശാസ്ത്രത്തിലെ സംഭാവനകൾക്കുള്ള അംഗീകാരമായി സൗദി പൗരത്വം നൽകിയിരുന്നു.

സിംഗപ്പൂർ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജാക്കി യി-റു യിങിനും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എഞ്ചിനീയറിംഗ് ആൻഡ് നാനോ ടെക്‌നോളജിയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു യിംഗ്, നിലവിൽ നാനോബയോ ലാബിനെ നയിക്കുന്നു.

ബയോ എൻജിനീയറിങ്ങിനും നാനോ മെറ്റീരിയലുകൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ലെബനീസ് ശാസ്ത്രജ്ഞനായ നിവീൻ ഖഷാബിന് സൗദി പൗരത്വം നൽകി ആദരിച്ചു.

കിംഗ് അബ്ദുല്ല സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയുടെ (KAUST) സ്ഥാപക അംഗമാണ് ഖഷബ്, 2009 മുതൽ അവിടെ കെമിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിംഗിന്റെ അസോസിയേറ്റ് പ്രൊഫസറാണ്.

ഫ്രഞ്ച് ശാസ്ത്രജ്ഞനായ നോറെഡിൻ ഗഫൂർ പരിസ്ഥിതി ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും, പ്രത്യേകിച്ച് ഡീസാലിനേഷൻ സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യം നേടിയതിന് അംഗീകാരം നേടിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa