Sunday, November 24, 2024
Middle EastTop Stories

ഹമാസിനെ പിടിക്കാൻ പോയ ഇസ്രായേലി സൈനികർ എലിയെ കണ്ട് പേടിച്ചോടി; വൈറലായി വീഡിയോ

ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായേൽ സൈന്യം എലിയെ കണ്ട് പേടിച്ചോടുന്ന രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഗാസ മുനമ്പിലെ ഒരു വീട്ടിനുള്ളിൽ പരിശോധനക്കായി കയറിയ ഐ ഡി എഫ് സൈന്യത്തിലൊരാളുടെ ശരീരത്തിലേക്ക് ഒരെലി ചാടുന്നതും തുടർന്ന് സൈന്യം ചിതറിയോടുന്നതുമാണ് വിഡിയോയിൽ.

അര ഡസനിലധികം വരുന്ന ഇസ്രായേൽ സൈനികർ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുന്നതും, രണ്ടു പേർ കോണിപ്പടിയിൽ നിന്നുകൊണ്ട് മുകളിലേക്ക് വെടിയുതിർക്കുന്നതും കാണാം.

ഇതിനിടയിലാണ് സൈനികരിലൊരാളുടെ മേലേക്ക് എലി ചാടുന്നത്. വീണത് ഗ്രനേഡാണ് എന്ന് കരുതിയാണ് സൈന്യം ചിതറിയോടിയത്. രണ്ടുപേർ അകത്തേക്കും ബാക്കിയുള്ളവർ പുറത്തേക്കും ഓടി.

എക്‌സിൽ വൈറലായ വീഡിയോക്ക് താഴെ ഇസ്രയേലിനെതിരിലും, അനുകൂലിച്ചും ആളുകൾ കമന്റ് രേഖപ്പടുത്തി. ഇത് ട്രെയിനിങ് വീഡിയോ ആണെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.

അവർ മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഷൂട്ട് ചെയ്ത് വീഡിയോ ആണെന്നും അതുകൊണ്ടാണ് കാമറാമാൻ ഓടി രക്ഷപ്പെടാത്തതെന്നും ഒരാൾ അഭിപ്രായപ്പെട്ടു.

ഏതായാലും എലിയെ കണ്ട ഇസ്രായേൽ സൈന്യം ഗ്രനേഡ് എന്ന് കരുതി ചിതറിയോടി എന്ന പേരിൽ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ വൈറലായിരിക്കുകയാണ്, വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa