Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ട്രാഫിക് പിഴയിൽ 25% ഇളവ് ലഭിക്കാൻ 30 ദിവസത്തിനുള്ളിൽ പിഴ അടച്ചിരിക്കണം

ട്രാഫിക് നിയമലംഘനങ്ങൾക്ക് 25% ഇളവ് ലഭിക്കാൻ 30 ദിവസത്തിനുള്ളിൽ പണം നൽകണമെന്നും അല്ലെങ്കിൽ മുഴുവൻ തുകയും 60 ദിവസത്തിനുള്ളിൽ നൽകണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ഇത് പ്രകാരം ഒരു മാസത്തിനുള്ളിൽ പിഴ അടക്കുകയാണെങ്കിൽ 25% ഇളവ് ലഭിക്കുകയും, അത് കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടക്കാത്തപക്ഷം പ്രസ്തുത തുക നിയമലംഘകനിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്യും .

ഒരു ഡ്രൈവർ തനിക്ക് തെറ്റായിട്ടാണ് പിഴ ചുമത്തപ്പെട്ടത് എന്ന് വിശ്വസിക്കുന്നുവെങ്കിൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (75) പ്രകാരം ലംഘനത്തിനെതിരെ അപ്പീൽ നൽകുവാൻ അവകാശമുണ്ട്.

25% ഇളവോടു കൂടി 30 ദിവസത്തിനുള്ളിലോ, ഇളവില്ലാതെ 60 ദിവസത്തിനുള്ളിലോ ട്രാഫിക് ഫൈൻ അടക്കണം, അല്ലെങ്കിൽ “അബ്ഷർ” പ്ലാറ്റ്‌ഫോം വഴി പേയ്‌മെന്റ് കാലയളവ് 90 ദിവസത്തേക്ക് നീട്ടാൻ അഭ്യർത്ഥിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു

ഇത്തരത്തിൽ കാലയളവ് നീട്ടാൻ അഭ്യർത്ഥിക്കാതിരിക്കുകയും 60 ദിവസ കാലാവധി അവസാനിക്കുകയും ചെയ്താൽ തുക നിയമ ലംഘകനിൽ നിന്നും പിടിച്ചെടുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിശ്ചിത പേയ്‌മെന്റ് സമയപരിധി അവസാനിച്ചതിന് ശേഷം പിഴ അടയ്‌ക്കാത്ത സാഹചര്യത്തിൽ, ലംഘനത്തിന്റെ മൂല്യം അടിസ്ഥാനമാക്കിയുള്ള തുക മാത്രമേ പിടിച്ചെടുക്കുകയുള്ളൂവെന്ന് ട്രാഫിക് വകുപ്പ് ഉപയോക്താക്കളെ അറിയിച്ചു.

ഏപ്രിൽ 18 ന് മുമ്പ് അടക്കാനുള്ള പിഴകൾക്ക് 50% വും പുതിയവ 25% വും കുറയ്ക്കുന്നതിനുള്ള രാജകീയ നിർദ്ദേശങ്ങൾ ഏപ്രിൽ 18-ന് നടപ്പിലാക്കി തുടങ്ങി, 2024 ഒക്ടോബർ 18 നാണ് പഴയ പിഴകൾ ഇളവോടു കൂടി അടക്കാനുള്ള സമയം അവസാ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q