മക്കയിൽ സഹോദരീ പുത്രിയെ കൊലപ്പെടുത്തിയയാളെ വധശിക്ഷക്ക് വിധേയനാക്കി
മക്ക പ്രവിശ്യയിൽ തന്റെ സഹോദരീ പുത്രിയെ കൊലപ്പെടുത്തിയ സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഫൈസൽ ബിൻ മഹൂസ് അൽ ഹാരിസി എന്ന സൗദി പൌരനെയാണ് തന്റെ സഹോദരീ പുത്രി റവാഅ് ബിൻ ത് മുഹമ്മദ് അൽ ഹാരിസിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി മയക്ക് മരുന്ന് ഉപയോഗിച്ച നിലയിൽ ഇരക്ക് നേരെ വെടിയുതിർക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. പ്രസ്തുത വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ചതോടെ, ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
നിരപരാധികളുടെ രക്തം ചിന്തുന്നവർക്കും ആക്രമിക്കുന്നവർക്കും ശരീഅത് പ്രകാരമുള്ള ശിക്ഷാ വിധികൾ നടപ്പാക്കാനുമുള്ള സൗദി ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa