വിദേശ തൊഴിലാളികളുടെ യോഗ്യതകളുടെയും കഴിവുകളുടെയും സാധുത പരിശോധിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി
വിദേശ തൊഴിലാളികളുടെ യോഗ്യതകളുടെയും, കഴിവുകളുടെയും സാധുത പരിശോധിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി.
മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് 128 രാജ്യങ്ങളെ ഉൾക്കൊള്ളുന്ന “പ്രൊഫഷണൽ അക്രഡിറ്റേഷൻ” പ്രോഗ്രാം നടപ്പാക്കുന്നത്.
വിദേശ തൊഴിലാളിക്ക് വിശ്വസനീയമായ അക്കാദമിക് യോഗ്യതകൾ ലഭിക്കുന്നുണ്ടെന്നും, സൗദി തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ആവശ്യമായ വൈദഗ്ധ്യവും പരിചയവും വിദേശ തൊഴിലാളിക്ക് ഉണ്ടെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങൾക്കായി പൂർണ്ണമായും ഓട്ടോമേറ്റഡ് ആയിട്ടുള്ള ഒരു ഏകീകൃത പ്ലാറ്റ്‌ഫോം വഴിയാണ് ഈ സേവനം നടപ്പാക്കുന്നത്.
ലോകമെമ്പാടുമുള്ള 160 രാജ്യങ്ങളിൽ എഞ്ചിനീയറിംഗ്, ഹെൽത്ത് പ്രൊഫഷനുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രൊഫഷനുകളും ഉൾക്കൊള്ളുന്ന “പ്രൊഫഷണൽ വെരിഫിക്കേഷൻ” പദ്ധതിയുടെ ഘട്ടങ്ങൾ പൂർത്തിയാക്കുന്നത് തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഏകോപനത്തിൽ തൊഴിൽ വിപണിയിലേക്ക് യോഗ്യതയില്ലാത്ത പ്രവാസി തൊഴിലാളികളുടെ വരവ് ഇല്ലെന്ന് ഉറപ്പു വരുത്താൻ പദ്ധതി സഹായിക്കുന്നു.
ഈ സേവനത്തിലൂടെ, തൊഴിൽ വിപണിയെ നിയന്ത്രിക്കുകയും, തൊഴിൽ വിപണിയിലെ ജോലികളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്തുകയും, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa