സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ വിദേശിയെ വധ ശിക്ഷക്ക് വിധേയനാക്കി
സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ മയക്ക് മരുന്ന് കേസിൽ പ്രതിയായ ഒരു വിദേശിയെ വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഹാസിം മുഹ്സിൻ ത്വാഹാ എന്ന സിറിയൻ പൌരനെയാണ് സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്തിയ കുറ്റത്തിന് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
പ്രതി കുറ്റക്കാരനാണെന്ന് ബോധ്യമായ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശിക്ഷാ വിധിയെ ശരി വെച്ചതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്ച തബൂക്കിൽ പ്രതിയെ വധ ശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.
എല്ലാത്തരം മയക്കുമരുന്നുകളും വ്യക്തിക്കും സമൂഹത്തിനും ഉണ്ടാക്കുന്ന ഗുരുതരമായ ദ്രോഹങ്ങൾ നിമിത്തം അവയെ ചെറുക്കാനും കുറ്റവാളികൾക്കെതിരെ കഠിനമായ ശിക്ഷകൾ നടപ്പാക്കാനുമുള്ള രാജ്യത്തിന്റെ താത്പര്യം സ്ഥിരീകരിച്ച മന്ത്രാലയം ഇത്തരം ക്രിമിനലുകൾക്കുള്ള അന്തിമ വിധി ശരീഅത്ത് അടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa