അടുത്തയാഴ്ച വിവാഹം കഴിക്കാനിരുന്ന പ്രവാസി യുവാവ് മരിച്ചു
മലപ്പുറം എരമംഗലത്ത് പ്രവാസി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.
ഖത്തറിലായിരുന്ന യുവാവ് രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്.
ഈ വരുന്ന ജൂലായ് 21 -ന് ഞായറാഴ്ച ഡാനിഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ, ഹിബ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa