Friday, November 22, 2024
Saudi ArabiaTop Stories

ഇന്ന് സൂര്യൻ കഅബയുടെ നേർ മുകളിൽ; കഅബയുടെ നിഴൽ അപ്രത്യക്ഷമാകും. ലോകത്തെവിടെ നിന്നും ഖിബ് ലയുടെ ദിശ ഒരു ഉപകരണവും കൂടാതെ മനസ്സിലാക്കാൻ അവസരം; വിശദമായി അറിയാം

മക്ക: ജൂലൈ 15 തിങ്കളാഴ്ച സൂര്യൻ ക അബക്ക് നേരെ മുകളിൽ ആയി കാണപ്പെടുമെന്ന് ജിദ്ദയിലെ അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് സൗദി സമയം 12:27 (ഹറമിലെ ളുഹർ ബാങ്ക് സമയം) നായിരിക്കും സൂര്യൻ കഅബക്ക് നേരെ മുകളിൽ 90 ഡിഗ്രിയിൽ ആയി വരിക.

ഈ സമയം ഉച്ചനിഴൽ ഇല്ലാതാകുകയും കഅബയുടെ നിഴൽ അപ്രത്യക്ഷമാവുകയും ചെയ്യും.ഈ വർഷം ഈ പ്രതിഭാസം രണ്ടാമത്തേത് ആണ്.

ലോകത്ത് എവിടെ നിന്നും വിശ്വാസികൾക്ക് വിശുദ്ധ കഅബയുടെ ദിശ (ഖിബ് ല) ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ കൃത്യമായി നിർണ്ണയിക്കാൻ തിങ്കളാഴ്ച  ഈ സമയം സാധിക്കും.

ഖിബ്’ല സ്വയം നിർണ്ണയിക്കാൻ സ്വീകരിക്കേണ്ട രീതി താഴെ വിശദീകരിക്കുന്നു.

15– 07 – 2024 (തിങ്കൾ) സഊദി സമയം ഉച്ചക്കു 12.27 ( ഇന്ത്യൻ സമയം 2.57) ന് കഅബക്കു നേർ മുകളിൽ സൂര്യൻ വരുന്ന സമയമാണ്. അപ്പോൾ കഅബക്ക് തീരെ തന്നെ നിഴലുണ്ടായിരിക്കില്ല. ഈ സമയത്ത് ലോകത്തിന്റെ ഏതു ഭാഗത്തു വെച്ചും ഒരുപകരണത്തിന്റേയും സഹായം കൂടാതെ തന്നെ ഖിബ്’ലയുടെ ദിശ ആർക്കും നിർണ്ണയിക്കാം. വെയിലുള്ള ഒരു സ്ഥലത്ത് വളവില്ലാത്ത ഒരു വടി പോലെയുള്ള എന്തെങ്കിലും നേരെ കുത്തിവെച്ചാൽ ഭൂമിയിൽ പതിയുന്ന അതിന്റെ  നിഴൽ ഒരു രേഖയായി സങ്കല്പിച്ചാൽ ആ രേഖ കൃത്യമായി ഖിബ്’ലക്കു നേരെയായിരിക്കും. ഈ തിയ്യതി യുടെ ഒന്നോ രണ്ടോ ദിവസം മുമ്പോ പിമ്പോ ആയാലും ഇങ്ങനെ ചെയ്യാവുന്നതാണ്. വീട്ടിലെ ഏതെങ്കിലും മുറികളിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നുവെങ്കിൽ അവിടെയുള്ള ജനലിന്റെ കുത്തനെയുള്ള അഴികളുടെ നിഴൽ നോക്കിയും ഖിബ്’ലയുടെ കൃത്യത ഉറപ്പു വരുത്താം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്