പ്രതീക്ഷകൾ വിഫലം; എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണത്തിനിറങ്ങി കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ് വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് മൃതദേഹം പൊങ്ങിയത്.
ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നുവെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞു.
രാവിലെ എട്ടേ മുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.
ജൂലൈ 13 ന് ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മാരായിമുട്ടം സ്വദേശി ജോയിയും മറ്റു മൂന്ന് തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ ഈ തോട് ശുചീകരിക്കാനിറങ്ങിയത്.
കനത്തമഴയെ തുടർന്ന് പെട്ടെന്നുണ്ടായ ഒഴുക്കില്‍ തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കാണാതാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പി.
എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ഇന്ന് രാവിലെ മൃതദേഹം പൊങ്ങുകയായിരുന്നു. ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത് 47 മണിക്കൂറിന് ശേഷമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa