സൗദി ബാലനെ പെട്ടിയിലടച്ച് ശ്വാസം മുട്ടിച്ച് കൊന്ന വിദേശ വനിതയെ വധശിക്ഷക്ക് വിധേയയാക്കി
തബുക്കിൽ സൗദി ബാലനെ കൊലപ്പെടുത്തിയ എത്യോപ്യൻ വനിതയെ വധശിക്ഷക്ക് വിധേയയാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അലീമ ഫീകാദോ എന്ന എത്യോപ്യൻ വനിതയെയാണ് സൗദി ബാലൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ ബൽവിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയയാക്കിയത്.
പ്രതി കുട്ടിയെ ഉപദ്രവിക്കുകയും വടികൊണ്ട് അടിക്കുകയും കുട്ടിയുടെ മുഖം മൂടി ഒരു പെട്ടിയിലടക്കുകയും ചെയ്യുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും തബൂക്കിൽ പ്രതിയെ വധശിക്ഷക്ക് വിധേയയാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa