ജിസാൻ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് ഒരാൾ മരിച്ചു
ജസാൻ മേഖലയിലെ വാദി ഖലാബിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് യുവാവ് മരിച്ചു.
കാർ ഓടിക്കുന്നതിനിടെ ചുറ്റുഭാഗവും വെള്ളം വന്നു നിറയുകയുകയും, ഉടനെ രക്ഷപ്പെടാനായി കാർ നിർത്തി അതിൽ നിന്നും ഇറങ്ങിയെങ്കിലും വെള്ളത്തിന്റെ ശക്തി കാരണം ഇയാൾ ഒഴുകിപ്പോവുകയായിരുന്നു.
രക്ഷാപ്രവർത്തകരും, നാട്ടുകാരും പുലർച്ചെ വരെ താഴ്‌വരയിലുടനീളം ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഇന്ന് രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ, ജിസാൻ മേഖലയിലും അതിന്റെ കിഴക്കൻ, തെക്കൻ ഗവർണറേറ്റുകളിലും ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടിരുന്നു. നിരവധി താഴ്‌വരകൾ വെള്ളത്തിനടിയിലാവാൻ ഇത് കാരണമായി.
കനത്ത മഴ അൽ-അർദ ഗവർണറേറ്റിലേക്ക് നീണ്ടു, ശക്തമായ ഇടിമിന്നലുകളുടെ അകമ്പടിയോടെ പെയ്ത മഴയിൽ നിരവധി ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങുകയും നിരവധി വാഹനങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa