Thursday, November 21, 2024
OmanTop Stories

ഒമാൻ വെടിവെപ്പ്; കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും, മരണം ഒമ്പതായി

ഒമാനിലെ വാദി അൽ കബീറിൽ ഇന്നലെ രാത്രി പള്ളിയുടെ അടുത്തുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് മസ്‌കറ്റിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.

ഇന്ത്യക്കാരന്റെ മരണത്തിൽ എംബസി അനുശോചനം രേഖപ്പെടുത്തുകയും കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരന് പരിക്കേറ്റതായും കോൺസുലേറ്റ് അറിയിച്ചു.

തലസ്ഥാന നഗരമായ മസ്‌കറ്റിലെ വാദി അൽ കബീറിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ നാല് പൗരന്മാർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

വെടിവെപ്പിൽ ആകെ ഒമ്പത് പേർ മരിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരാൾ പോലീസുകാരനും, മൂന്ന് പേർ അക്രമികളുമാണ്.

പൊതുവെ ശാന്തമായ ഗൾഫ് രാജ്യങ്ങളിൽ ഒരു രാജ്യത്ത് നടന്ന വെടിവെപ്പിനെ “ഗൾഫ് രാജ്യത്ത് അപൂർവമായ അക്രമം” എന്നാണ് പാശ്ചാത്യൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

അതിനിടെ, ഗൾഫ് രാജ്യത്തുള്ള പൗരന്മാർ ജാഗ്രത പാലിക്കുകയും പ്രാദേശിക വാർത്തകൾ നിരീക്ഷിക്കുകയും അധികാരികളുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും വേണമെന്ന് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി.

ആക്രമണത്തെത്തുടർന്ന് സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഒമാൻ പോലീസ് സ്ഥിതിഗതികൾ വേഗത്തിൽ കൈകാര്യം ചെയ്ത ശേഷം അറിയിച്ചു.

“സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അധികാരികൾ തെളിവുകൾ ശേഖരിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നത് തുടരുകയാണ്,” ഒമാൻ പോലീസ് എക്‌സിൽ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa