ഫൈനൽ എക്സിറ്റ് സംബന്ധിച്ച അഞ്ച് സംശയങ്ങൾക്ക് മറുപടി നൽകി സൗദി ജവാസാത്ത്
ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യുന്നത് സംബന്ധിച്ച അഞ്ച് സംശയങ്ങൾക്ക് സൗദി ജവാസാത്ത് മറുപടി നൽകി. സംശയങ്ങളും മറുപടികളും താഴെ കാണാം.
ചോദ്യം 1. ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയാൻ ഇഖാമയിൽ കാലാവധി ആവശ്യമുണ്ടോ ? മറുപടി: ഇഖാമയിൽ കാലാവധി നിർബന്ധം ആണ്.
ചോദ്യം 2. ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ മിനിമം എത്ര കാലാവധി വേണം ? മറുപടി: മിനിമം 2 മാസം കാലാവധി പാസ്പോർട്ടിന് ഉണ്ടായിരിക്കണം.
ചോദ്യം 3. ഫൈനൽ എക്സിറ്റ് കാൻസൽ ചെയ്യൽ ആരുടെ ഉത്തരവാദിത്വത്തിൽ പെടുന്നു? മറുപടി: എക്സിറ്റ് ഇഷ്യു ചെയ്യലും കാൻസൽ ചെയ്യലും തൊഴിലുടമയുടെ ഉത്തരവാദിത്വം ആണ്.
ചോദ്യം 4. ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത് ഒരു ഗർഹിക തൊഴിലാളി യാത്രാ സമയം ക്ലിയറൻസ് പേപ്പർ കരുതേണ്ടതുണ്ടോ ? മറുപടി: എക്സിറ്റ് ഇഷ്യു ചെയ്ത സാഹചര്യത്തിൽ പിന്നീട് ക്ലിയറൻസ് പേപ്പർ ആവശ്യമില്ല.
ചോദ്യം 5. ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത ഒരാൾക്ക് എത്ര ദിവസം പിന്നീട് സൗദിയിൽ തുടരാം? മറുപടി: ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തത് മുതൽ 60 ദിവസത്തിനുള്ളിൽ അയാൾ സൗദി വിടണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa