ദമ്മാം എയർപോർട്ടിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു
ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന് തീ പിടിച്ചു. ഇന്ന് പുലർച്ചെയാണ് നൈൽ എയർ വിമാനത്തിന്റെ വീൽ സിസ്റ്റത്തിന് തീ പിടിച്ചത്.
എമർജൻസി ടീമുകൾ ഉടൻ തന്നെ തീ നിയന്ത്രിക്കുകയും വിമാനത്തിലെ 186 യാത്രക്കാരെയും 8 ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തുവെന്ന് കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
തീപിടിത്തത്തെത്തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കുകയും ഇവാക്വേഷൻ സ്ലൈഡുകൾ ഉപയോഗിച്ച് വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു, അതേസമയം അഗ്നിശമന സേന വിജയകരമായി തീ അണച്ചു.
തീപിടിത്തമുണ്ടായി സംഭവത്തിൽ നാഷണൽ സെന്റർ ഫോർ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റിയിലെ പ്രത്യേക സംഘം അന്വേഷണ നടപടികൾ ആരംഭിച്ചു.
വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് നീക്കങ്ങളെ തീപിടുത്തം ബാധിച്ചിട്ടില്ലെന്ന് അധികൃതർ ഇന്ന് രാവിലെ പ്രസ്താവനയിൽ അറിയിച്ചു.
ദമാമിൽ നിന്ന് കെയ്‌റോയിലേക്ക് പോവുകയായിരുന്ന എൻഐഎ 232 വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാർക്ക് പരിക്കില്ലെന്നും സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ അധികാരികളുമായും പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഈജിപ്ഷ്യൻ നൈൽ എയർ കമ്പനി അറിയിച്ചു.
യാത്രക്കാർക്ക് ആവശ്യമായ പരിചരണം നൽകുകയും അവർക്ക് താമസിക്കാൻ ഹോട്ടലുകളും ബദൽ ഫ്ലൈറ്റുകളും നൽകി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും, സുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെന്ന് വിമാനക്കമ്പനി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa