Saturday, September 21, 2024
Middle EastTop Stories

ആമിർ ബിൽ അബീദ് മരുഭൂമിയിൽ ദാഹജലം ലഭിക്കാതെ മരിച്ചു

പ്രശസ്ത യമനി കവി ആമിർ ബിൻ അംറു ബിൽ അബീദ് മരുഭൂമിയിൽ ദാഹജലം ലഭിക്കാതെ മരിച്ചു.

തെക്കുകിഴക്കൻ യെമനിലെ ശബ് വ ഗവർണറേറ്റിലെ മരുഭൂമിയിൽ വഴി തെറ്റി വെള്ളം ലഭിക്കാതെയായിരുന്നു “മില്യൺ പോയറ്റ്” എന്ന പേരിൽ അറിയപ്പെട്ട ആമിർ മരിച്ചത്.

കവി ആമിർ ഹള്റമൗത്ത് ഗവർണറേറ്റിൽ നിന്ന് ശബ്‌വയിലേക്ക് പോകുന്നതിനിടെ അർമ ജില്ലയിലെ അൽ-ഉഖ്‌ല മരുഭൂമിയിൽ ദാഹം മൂലം മരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു.

രണ്ട് ദിവസമായി കവിയുമായുള്ള നെറ്റ് വർക്ക് ബന്ധം ഇല്ലാതായതിനെത്തുടർന്ന് നടന്ന അന്വേഷണത്തിൽ അദ്ദേഹത്തെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2008 ൽ മില്യൺ പോയറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആമിർ ദീർഘ കാലം യു എ ഇയിൽ ആയിരുന്നു. 3 വർഷം മുമ്പാണ് വീണ്ടും യമനിലേക്ക് മടങ്ങിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്