Friday, November 22, 2024
GCCTechnologyTop StoriesWorld

ലോകം നിശ്ചലമാക്കിയ വിൻഡോസ് പ്രതിസന്ധി; ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി, ആശുപത്രികളെയും, വിപണിയെയും ബാധിച്ചു

ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളിലെ വലിയ തകരാർ, വിമാന സർവീസുകളെയും, ആശുപത്രികളെയും, സ്റ്റോക് എക്സ്ചേഞ്ചുകളേയുമടക്കം നിരവധി മേഖലകളെ ബാധിച്ചു.

എയർലൈനുകൾ, വിമാനത്താവളങ്ങൾ, മീഡിയ കമ്പനികൾ, മറ്റ് തരത്തിലുള്ള ബിസിനസുകൾ തുടങ്ങി മൈക്രോസോഫ്റ്റിനെ ആശ്രയിക്കുന്ന സകല സംവിധാനങ്ങളും താറുമാറായി.

വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. നിരവധി എയർപോർട്ടുകളിൽ ജനങ്ങളുടെ നീണ്ട ക്യൂ ആണ്.

ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച്, ഇന്ന് ഇതുവരെ ലോകമെമ്പാടും 1,000-ലധികം വിമാനങ്ങൾ റദ്ദാക്കി.

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.

വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്ക്, സോഫ്റ്റ്‌വെയർ ഒരു തെറ്റായ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് വിധേയമായതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ഇന്ത്യ, ഓസ്‌ട്രേലിയ, ജർമനി, യുഎസ്‌, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ വെള്ളിയാഴ്ചയുണ്ടായ ഈ സൈബർ പ്രതിസന്ധി ബാധിച്ചു.

ബ്രിട്ടനിലെ പ്രമുഖ ടെലിവിഷൻ വാർത്താ ചാനലുകളിലൊന്നായ സ്കൈ ന്യൂസ് സംപ്രേക്ഷണം നിർത്തിവെച്ചു. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് സംപ്രേക്ഷണം പുനരാരംഭിച്ചത്.

എയർലൈനുകൾ ഫ്ലൈറ്റുകൾ റദ്ദാക്കുകയും, എയർപോർട്ടുകൾ സിസ്റ്റം തകരാറിലാകുകയും, വിമാനങ്ങൾ പുറപ്പെടാൻ കാലതാമസം നേരിടുകയും ചെയ്തതോടെ യാത്രക്കാർ ദുരിതത്തിലായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa