നിപ ബാധിച്ച 14-കാരൻ മരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന 14 കാരൻ മരിച്ചു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ബാലനെ കഴിഞ്ഞ ദിവസമായിരുന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
അതേ സമയം സംസ്ഥാനത്ത് നിപ്പ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിപ ബാധിച്ച കുട്ടിയുടെ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും റൂട്ട് മാപ്പ് പുറത്ത് വിടുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa