Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ വാഹനമോടിക്കുന്നവർക്ക് മൂന്ന് മുന്നറിയിപ്പുകൾ നൽകി സൗദി മുറൂർ

റിയാദ്: റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നതിനെതിരെ സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. “കാറിൻ്റെ വേഗത കൂടുന്തോറും അതിൻ്റെ നിയന്ത്രണം കുറയും” എന്നാണ് മുറൂർ മുന്നറിയിപ്പിൽ ഓർമ്മിപ്പത്.

അതേ സമയം, തെറ്റായി പാർക്ക് ചെയ്ത് മറ്റുള്ളവരുടെ വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നത് വാഹന ഡ്രൈവർമാരുടെ അവകാശങ്ങളുടെ ലംഘനവും അവരുടെ സമയം പാഴാക്കലുമാണെന്ന് സൗദി ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഓർമ്മിപ്പിച്ചു.

അതോടൊപ്പം അനാവശ്യ ആവശ്യങ്ങൾക്ക് വാഹനത്തിന്റെ ഹോൺ ഉപയോഗിക്കുന്നത് “റോഡ് മര്യാദകൾക്ക് വിരുദ്ധവും വാഹന ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്നതുമാണ്” എന്നും മുറൂർ വ്യക്തമാക്കി.

വാഹന ഹോൺ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ഓർമ്മിപ്പിച്ച മുറൂർ,  ചൂടുള്ള കാലാവസ്ഥയിൽ എഞ്ചിൻ കൂളിംഗ് പരിശോധിക്കേണ്ടതിന്റെയും ടയർ പ്രഷർ നോക്കേണ്ടതിന്റെയും ആവശ്യകതയും വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്