സൗദിയിൽ മയക്ക് മരുന്ന് ഗുളികകൾ വിതരണം ചെയ്ത വിദേശിയുടെ വധശിക്ഷ നടപ്പാക്കി
മയക്ക് മരുന്ന് ഗുളികകൾ സ്വീകരിച്ച് വിതരണം ചെയ്ത ഈജിപ്ഷ്യൻ പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
മിസ്ബാഹ് സഉൂദി മിസ്ബാഹ് ഇമാം എന്നയാളെയാണ് മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിക്കെതിരെയുള്ള കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോടതി വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയുമായിരുന്നു.
എല്ലാത്തരം മയക്കുമരുന്നുകളെയും ചെറുക്കാനുള്ള സൗദി ഗവൺമെൻ്റിൻ്റെ താത്പര്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറയുകയും വ്യക്തിക്കും സമൂഹത്തിനും അത് ഗുരുതരമായ ദ്രോഹമാണെന്നതിനാാൽ കുറ്റവാളികൾക്ക് നിയമപരമായ ശിക്ഷ അവരുടെ വിധിയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa