Saturday, September 21, 2024
Saudi ArabiaTop Stories

സൗദി വിസിറ്റ് വിസ പുതുക്കാൻ ബഹ്‌റൈനിൽ പോകുന്നവർ ശ്രദ്ധിക്കേണ്ടത്

സൗദി മൾട്ടി വിസിറ്റ് വിസ പുതുക്കാൻ ബഹറൈനിൽ പോകുന്നവർ എടുക്കേണ്ട പ്രധാന മുൻ കരുതലിനെക്കുറിച്ച് ഓർമ്മിപ്പിച്ച് സൗദി ബഹ്രൈൻ സർവീസ് ദാതാക്കൾ.

നേരത്തെ സൗദി വിസിറ്റ് പുതുക്കാൻ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ബഹ്‌റൈൻ ഓൺ അറൈവൽ വിസ കോസ് വേ വഴി സൗദി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

ഈ സാഹചര്യത്തിൽ അല്പ കാലം മുമ്പ് നിലവിൽ ഉണ്ടായിരുന്നത് പോലെ, ബഹ്‌റൈൻ വിസ നേരത്തെ ഇഷ്യു ചെയ്യൽ മാത്രമാണ് ബഹ്‌റൈൻ പ്രവേശനത്തിനുള്ള മാർഗം എന്നാണ് സർവീസ് നടത്തുന്നവർ വ്യക്തമാക്കുന്നത്.

ബഹ്‌റൈൻ വിസ ഇഷ്യു ചെയ്യുന്നത് സംബന്ധിച്ചും സൗദി വിസിറ്റ് വിസ പുതുക്കൽ നടപടിക്രമങ്ങൾക്കും മറ്റും ഔദ്യോഗിക ടാക്സി സർവീസ് നടത്തുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയാണ് അഭികാമ്യം.

സൗദി വിസിറ്റ് വിസ പുതുക്കേണ്ടവർക്കും ബഹ്‌റൈൻ വിസ സംബന്ധിച്ച് സേവനം ആവശ്യമായവർക്കും സംശയ നിവാരണത്തിനും മറ്റും തങ്ങളുമായി ബന്ധപ്പെടാവുന്നതാണെന്ന് ഇത്തരത്തിൽ ഔദ്യോഗിക സർവീസ് നടത്തുന്ന നൗഷാദ് ഖോബാർ (https://wa.me/+966556884273 ) അറേബ്യൻ മലയാളിയെ അറിയിക്കുന്നു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്