അർജുനായുള്ള തിരച്ചിൽ അതീവ ദുഷ്ക്കരം; മാൽപെ പിൻ വാങ്ങി
ഷിരൂർ: പുഴയിൽ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താത്കാലിമായി അവസാനിപ്പിക്കുന്നതായി സൂചന.
പുഴ ശാന്തമായതിനു ശേഷമായിരിക്കും വീണ്ടും ദൌത്യം ആരംഭിക്കുക. വൈകിട്ട് കാർവാറിൽ ഉന്നതതല യോഗം ചേർന്ന ശേഷം കൂടുതൽ തീരുമാനം ഉണ്ടായേക്കും.
ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗം എത്തേണ്ടതുണ്ട്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും എന്നാണ് റിപ്പോർട്ട്.
അതേ സമയം അര്‍ജുനു വേണ്ടി നടത്തുന്ന തിരച്ചില്‍ മുങ്ങല്‍ വിദഗ്ധനും രക്ഷാ പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഈശ്വര്‍ മാല്‍പെ അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ഇന്നത്തെ പരിശോധന അവസാനിപ്പിച്ചെന്ന് കാർവാർ എംഎൽ സതീഷ് കൃഷ്ണ അറിയിച്ചു. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. ഇത് തിരച്ചിൽ ദുഷ്കരമാക്കുന്നു. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മരത്തടികളും കമ്പികളുമാണ് നദിക്ക് അടിയിലുള്ളത്. പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. പുഴ ശാന്തമായാൽ വിളിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിലെത്തുമെന്ന് മാൽപെ അറിയിച്ചതായും എം എൽ എ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa