FLAME സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
കോഴിക്കോട് : പ്രവാസി കുടുംബങ്ങളിലെ കുറഞ്ഞ വരുമാനമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, നിയമ പ്രശ്നങ്ങൾ കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയുള്ള FLAME സ്കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു.
CBSE സ്‌കൂളുകളിലെ ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ FLAME LEARNINGS സ്‌കോളർഷിപ്പ് ലഭിക്കുക.
സ്കോളർഷിപ്പിന്റെ ഭാഗമായി അനാഥരായ വിദ്യാർത്ഥികൾക്ക് 100% വും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 50% വും ട്യൂഷൻ ഫീ ഇളവ് നൽകുന്നു. അതോടൊപ്പം, കഴിഞ്ഞ വാർഷികപ്പരീക്ഷയിൽ 80% ത്തിനു മുകളിൽ മാർക്ക് വാങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും 40% ഫീസിളവും നൽകും.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2024 ആഗസ്ത് 20 ആണ്. അംഗീകാരമുള്ള സാമൂഹിക സന്നദ്ധ സംഘടനകളോ ക്ലബുകളോ സ്കൂൾ അധികൃതരോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ flamelearnings@gmail.com എന്ന e-mail അഡ്രസിലേക്കോ +918086898888, +91 7025288288 എന്നീ WhatsApp നമ്പറുകളിലേക്കോ ആണ് അയക്കേണ്ടത്.
അപേക്ഷയോടൊപ്പം നൽകേണ്ട വിവരങ്ങൾ. വിദ്യാർത്ഥിയുടെ പേര്, പഠിക്കുന്ന സ്കൂൾ, റസിഡൻഷ്യൽ അഡ്രസ്, നിലവിൽ പഠിക്കുന്ന ക്ലാസ്സ്, അവസാന വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക്(ശതമാനത്തിൽ), ബന്ധപ്പെടാവുന്ന നമ്പർ (ISD code സഹിതം),E-mail അഡ്രസ്സ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa