ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകൽ തൊഴിലുടമയുടെ ബാധ്യതയെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം തൊഴിലുടമയുടെ ബാധ്യതയാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഓർമ്മിപ്പിച്ചു.
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 144 പ്രകാരം ആണ് ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ തൊഴിലുടമയുടെ ബാധ്യതയാകുന്നത്.
സാമൂഹ്യ ഇൻഷുറൻസ് നിയമത്തിൽ പറഞ്ഞ തൊഴിൽപരമായ രോഗങ്ങളിലൊന്ന് പിടിപെടാനുള്ള സാധ്യതയുള്ള തൊഴിലാളികളെ പരിശോധിക്കാൻ ഓരോ തൊഴിലുടമയും ഒന്നോ അതിലധികമോ ഡോക്ടർമാരെ ചുമതലപ്പെടുത്തണമെന്ന് തൊഴിൽ നിയമം അനുശാസിക്കുന്നുണ്ട്.
കുറഞ്ഞത് വർഷത്തിൽ ഒരിക്കലെങ്കിലും സമഗ്രമായ ആരോഗ്യ പരിശോധന നടത്തുകയും പരിശോധനയുടെ ഫലം രേഖകളിലും ഈ തൊഴിലാളികളുടെ ഫയലുകളിലും സൂക്ഷിക്കുകയും വേണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa