മുണ്ടക്കൈയിലെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിച്ചു
വയനാട് മുണ്ടക്കൈയിലെ ഉരുൾ പൊട്ടൽ ദുരന്തത്തെത്തുടർന്ന് നടത്തി വന്ന ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിച്ചതായി റിപ്പോർട്ട്.
മുണ്ടക്കൈയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും പുഴ കടത്തുന്ന പ്രവർത്തനം അവസാനിപ്പിച്ചതായും മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുടുങ്ങിക്കിടന്ന നൂറിലേറെ ആളുകളെയാണ് രക്ഷാപ്രവർത്തകർ ഇന്ന് രക്ഷിച്ചത്. മുണ്ടക്കൈ ഭാഗത്ത് ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. റിസോർട്ടിൽ സുരക്ഷിതമായി നിലയുറപ്പിച്ചവർ ഇപ്പോൾ മുണ്ടക്കൈയിൽ ഉണ്ട്.
അതേ സമയം വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ മരണം 120 കവിഞ്ഞതായും ദുരന്തത്തിൽ മരിച്ച 47 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa