നാലാം നാളിൽ അതിജീവനത്തിന്റെ സന്തോഷ വാർത്ത; നാല് പേരെ ജീവനോടെ കണ്ടെത്തി
വയനാട് മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്ത മേഖലയിൽ നിന്ന് അതിജീവനത്തിന്റെ സന്തോഷ വാർത്ത.
ഇന്ന് പടവെട്ടിക്കുന്നിൽ നിന്ന് നാല് പേരെ ജീവനോടെ കണ്ടെത്തിയെന്ന വാർത്തയാണ് സൈന്യം പങ്ക് വെച്ചത്.
നാലാം നാളാണ് നാല് പേരെ ജീവനോടെ കണ്ടെത്തിയത്. നാല് പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്ന് ഇന്ന് കണ്ടെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa