Thursday, April 17, 2025
KeralaTop Stories

മുണ്ടക്കൈ ദുരന്തം; മരിച്ചവരുടെ എണ്ണം 360 ആയി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 360 ആയി ഉയർന്നു. അതേ സമയം കാണാതായാവര്‍ക്കായുള്ള  തിരച്ചില്‍ അഞ്ചാം ദിനവും തുടരുകയാണ്. ഇനിയും 200ലധികം പേരെ കണ്ടെത്താനുണ്ട്.

84 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇനിയും തിരിച്ചറിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ന് കൂടുതൽ റഡാറുകൾ ഉൾപ്പെടുത്തിയാണ് പരിശോധന തുടരുന്നത്.
ഇന്ന് ചാലിയാറിൽ പനങ്കയത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം ദുരന്തത്തിൽ അകപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയടക്കമുള്ള വ്യത്യസ്ത സഹായ മാർഗങ്ങളിൽ വൻ പൊതു ജന പങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ മേഖലയിൽ എത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്