മിഡിലീസ്റ്റിൽ പുതിയ യുദ്ധമുഖം തുറക്കുമോ? ആളുകളോട് ഇസ്രായേൽ വിടാൻ നിർദ്ദേശിച്ച് ഇറാൻ ഉന്നതോദ്യോഗസ്ഥൻ
ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ഇറാനിൽ വെച്ച് കൊല ചെയ്തതിനു പ്രതികാരമായി ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന് സൂചന നൽകിക്കൊണ്ട് പുതിയ നീക്കങ്ങൾ.
ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് മറന്തി ഇസ്രായേൽ വിടാൻ ആളുകളോട് ആഹ്വാനം ചെയ്തതാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്.
ഇറാനിയൻ വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മിസൈലുകളുടെ ചിത്രങ്ങൾ സഹിതം ഒരു ട്വീറ്റ് പ്രസിദ്ധീകരിക്കുകയും അതിൽ “സ്ഥലം വിടൂ…അത് വരുന്നൂ” എന്ന് പരാമർശിക്കുകയും ചെയ്തതാണ് ചർച്ചക്ക് കാരണമായിട്ടുള്ളത്.
ഇറാനിൽ നിന്നും മേഖലയിലെ അതിൻ്റെ ഏജൻ്റുമാരിൽ നിന്നും സാധ്യമായ ആക്രമണങ്ങൾ ഉണ്ടായാൽ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് ഇസ്രായേൽ നടത്തുന്ന സമയത്താണ് ഈ സംഭവവികാസങ്ങൾ എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa