Friday, November 22, 2024
Saudi ArabiaTop Stories

വയനാട് ദുരന്തം; സൽമാൻ രാജാവും മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും അനുശോചനം അറിയിച്ചു

വയനാട് മുണ്ടക്കൈയിൽ ഉരുൾ പൊട്ടലിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജാവും അനുശോചനം അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച കുറിപ്പിൽ ആണ് ഇരുവരും തങ്ങളുടെ അനുശോചനം അറിയിച്ചത്.

“ഇന്ത്യയുടെ തെക്ക് ഭാഗത്ത് കേരള സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൻ്റെയും മണ്ണിടിച്ചിലിൻ്റെയും വാർത്തകളും, അതിൻ്റെ ഫലമായി ഉണ്ടായ മരണങ്ങളും, പരിക്കുകളും, ആളുകളെ കാണാതായതുമെല്ലാം അറിഞ്ഞു. ഈ ദുരന്തത്തിൻ്റെ വേദന ഞങ്ങളും ഭാഗമാകുന്നു. നിങ്ങൾക്കും, മരിച്ചവരുടെ കുടുംബങ്ങൾക്കും, ബന്ധപ്പെട്ട ആളുകൾക്കും, ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും ഞങ്ങൾ അറിയിക്കുന്നു, കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരികയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യട്ടെ” – രാജാവ് കുറിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും ഇന്ത്യയുടെ പ്രസിഡൻ്റ് ശ്രീമതി ദ്രൗപതി മുർമുവിന് അനുശോചന സന്ദേശം അയച്ചു.

“കേരള സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൻ്റെയും മണ്ണിടിച്ചിലിൻ്റെയും ഫലമായുണ്ടായ മരണങ്ങളുടെയും പരിക്കുകളുടെയും കാണാതായവരുടെയും വാർത്തകൾ ഞാൻ അറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും, ബന്ധപ്പെട്ട ആളുകൾക്കും, എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ..” – കിരീടാവകാശി കുറിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്