സൗദിയിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്
റിയാദ് : സ്വകാര്യ മേഖലയിൽ ആദ്യമായി ജോലിക്ക് ചേരുന്ന സൗദി പൗരന്മാരുടെ എണ്ണം ജൂണിൽ 16500 ആയിരുന്നതിനെ അപേക്ഷിച്ച് ജൂലൈയിൽ ഇരട്ടിയായി 34600 ൽ എത്തി.
നാഷണൽ ലേബർ ഒബ്‌സർവേറ്ററി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ മാസം 11.47 ദശലക്ഷത്തിലെത്തി, മുൻ മാസം ഇത് 11.40 ദശലക്ഷം തൊഴിലാളികൾ ആയിരുന്നു.
സ്വകാര്യ മേഖലയിലെ സൗദി പൗരന്മാരുടെ എണ്ണം 2.342 ദശലക്ഷത്തിലധികം കവിഞ്ഞു. ജൂണിൽ ഇത് 2.340 ദശലക്ഷമായിരുന്നു.
ജൂണിൽ വിദേശ തൊഴിലാളികളുടെ എണ്ണം 9.068 ദശലക്ഷമായിരുന്നെങ്കിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം ജൂലൈയിൽ ഏകദേശം 9.131 ദശലക്ഷത്തിലെത്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa