തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഈജിപ്ഷ്യൻ പൌരനെ വധശിക്ഷക്ക് വിധേയനാക്കി

ഈസ്റ്റേൺ പ്രൊവിൻസിൽ കൊലപാതകക്കേസിൽ പ്രതിയായ ഈജിപ്ഷ്യൻ പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

പ്രതി മുസ്തഫ മഹമൂദ്,  നാട്ടുകാരനായ അലി മഹമൂദിനെ വാക്ക് തർക്കത്തെത്തുടർന്ന്  കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഈസ്റ്റേൺ പ്രൊവിൻസിൽ ഇന്ന് ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്