സൗദിയിൽ സ്ഥാപനങ്ങൾക്ക് മറ്റ് സ്ഥാപനങ്ങളിലെ ബിനാമി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സംവിധാനം ഒരുക്കി മന്ത്രാലയം
റിയാദ്: സൗദി വാണിജ്യ മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിലെ ബിനാമി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സജ്ജമാക്കി.
അംഗീകൃത മാർക്കറ്റ് നിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നത് വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ബിനാമി കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമാണിത്.
മന്ത്രാലയം ആരംഭിച്ച പുതിയ സേവനം വെളിപ്പെടുത്തിക്കൊണ്ട് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് രാജ്യത്തുടനീളമുള്ള എല്ലാ ചേംബർ ഓഫ് കൊമേഴ്‌സിനും സർക്കുലർ നൽകി.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന സൈറ്റിലൂടെ റിപ്പോർട്ട് ചെയ്യുന്ന രീതികളെക്കുറിച്ച് എല്ലാ പങ്കാളികൾക്കും അറിയുന്നതിനായി ഒരു പേജ് സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ സേവനത്തെക്കുറിച്ചും ഇത് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും സ്വകാര്യമേഖലാ സ്ഥാപനങ്ങളെ ബോധവത്കരിക്കേണ്ടതിൻ്റെ പ്രാധാന്യവും സർക്കുലർ എടുത്തു കാട്ടുന്നു.
വിവരം നൽകുന്നയാൾ “കൊമേഴ്‌സ്യൽ രജിസ്ട്രി ഡാറ്റ, ഐഡി, സപ്പോർട്ടിംഗ് ഡാറ്റ അടക്കം വിവിധ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa