Friday, September 20, 2024
Saudi ArabiaTop Stories

സൗദിയിലെ ഈ നാല് പ്രവിശ്യകളിൽ കനത്ത മഴക്ക് സാധ്യതയെന്ന് റോഡ് സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ നാല് പ്രവിശ്യകളിലെ വിവിധ ഗവർണ്ണറേറ്റുകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി റോഡ് സുരക്ഷാ വിഭാഗം.

മക്ക, ജിസാൻ, അസീർ, അൽബാഹ പ്രവിശ്യകളിലെ വിവിധ ഗവർണ്ണറേറ്റുകളിൽ ആണ് മഴക്ക് സാധ്യതയുള്ളത്. മഴയോടൊപ്പം കാറ്റും ഉണ്ടാകുമെന്നതിനാൽ ഇത് വാഹനമോടിക്കുന്നവരുടെ തിരശ്ചീന കാഴ്ചയുടെ പരിധി പരിമിതപ്പെടുത്തുന്നു.

അത് കൊണ്ട് തന്നെ, റോഡ് ഉപയോക്താക്കൾ, മഴ പെയ്താൽ വിൻഡ്ഷീൽഡ് വൈപ്പറുകൾ ഉപയോഗിക്കാനും തന്റെ വാഹനത്തിനും മുന്നിലുള്ള വാഹനത്തിനും ഇടയിൽ സുരക്ഷിതമായ അകലം പാലിക്കാനും റോഡ് സുരക്ഷാ വിഭാഗം ആഹ്വാനം ചെയ്തു.

ആവശ്യമില്ലാതെ ട്രാക്കുകൾ മാറുന്നത് ഒഴിവാക്കാനും ആവശ്യമെങ്കിൽ അത് സിഗ്നൽ ഉപയോഗിച്ചതിന് ശേഷം മാത്രമാക്കാനും ഓർമ്മിച്ച സുരക്ഷാ വിഭാഗം കാഴ്ചക്കുറവുള്ള സാഹചര്യത്തിൽ വാണിംഗ് സിഗ്നൽ ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകതയും  ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്