Friday, September 20, 2024
Saudi ArabiaTop Stories

സൗദിയിൽ വേനൽക്കാലം അവസാനിച്ച് ശരത് കാലം ആരംഭിക്കുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി അഖീൽ

റിയാദ്: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ അനലിസ്റ്റായ അഖീൽ അൽ-അഖീൽ വേനൽക്കാലം അവസാനിക്കാൻ ഇനി 15 കാലാവസ്ഥാ ദിനങ്ങൾ ബാക്കിയുണ്ടെന്ന് വ്യക്തമാക്കി.

ശരത്കാല സീസണിൻ്റെ ആരംഭം സെപ്റ്റംബർ 1 ന് ആയിരിക്കും എന്ന് അഖീൽ അൽ അഖീൽ പറയുന്നു.

അതേ സമയം  ശരത്കാല സീസണിലേക്കുള്ള ഈ പ്രവേശനം താപനിലയിൽ കുറവുണ്ടാകുമെന്ന് അർത്ഥമാക്കുന്നില്ല.

താപനിലയിലുള്ള വർദ്ധനവ് സെപ്തംബർ അവസാനം വരെ നീണ്ടുനിൽക്കും, എന്നാൽ ഒക്‌ടോബർ തുടക്കത്തിൽ താപനില കുറയാൻ തുടങ്ങുമെന്നും അഖീൽ അൽ അഖീൽ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്