Tuesday, December 3, 2024
Saudi ArabiaTop Stories

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ഹോൺ അടിച്ചോ മറ്റോ ശബ്ദം ഉയർത്തുന്നവർക്കുള്ള പിഴ വെളിപ്പെടുത്തി സൗദി മുറൂർ

റിയാദ്: വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം ശബ്ദം ഉയർത്തുന്നത് ഡ്രൈവിംഗ് മര്യാദകൾക്ക് വിരുദ്ധമായ പെരുമാറ്റമാണെന്ന് സൗദി മുറൂർ ചൂണ്ടിക്കാട്ടി.

വാഹനത്തിനുള്ളിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ വാഹനമോടിക്കുമ്പോൾ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ എന്തെങ്കിലും പെരുമാറ്റം നടത്തുകയോ ചെയ്യുന്നത് ഗതാഗത ലംഘനമാണ്.

വാഹനത്തിനുള്ളിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ മറ്റു പൊതു ധാർമ്മിക വിരുദ്ധ  പെരുമാറ്റങ്ങൾ നടത്തുകയോ ചെയ്താൽ 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുറൂർ ചൂണ്ടിക്കാട്ടി.

അതേസമയം, സ്‌കൂൾ  ബസുകൾ കുട്ടികളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിർത്തുമ്പോൾ ഓവർ ടേക്ക് ചെയ്യുന്നത് ഗതാഗത നിയമലംഘനമാണെന്നും 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും മുറൂർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്