തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദ് മെട്രോ ഈ വർഷം പ്രവർത്തനമാരംഭിക്കും

റിയാദ് മെട്രോ ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ-ജാസർ സ്ഥിരീകരിച്ചു.

ആഗോളതലത്തിൽ ഒറ്റ ഘട്ടത്തിൽ നിർമിക്കുന്ന ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദ് മെട്രോയെന്ന് അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച ജിദ്ദ ഇസ്ലാമിക് പോർട്ടിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇൻ്റഗ്രേറ്റഡ് ലോജിസ്റ്റിക് സോണിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനാണ് തങ്ങളുടെ ശ്രമങ്ങൾ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്