സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും അതിർത്തി സംരക്ഷണ സേനയുടെ മുന്നറിയിപ്പ്
അതിർത്തിയോട് അടുക്കുന്നത് നിയമാനുസൃതമായ ശിക്ഷൾക്ക് വിധേയമാക്കുന്ന വ്യക്തമായ ലംഘനമാണെന്ന് സൗദി ബോഡർ ഗാർഡ് സ്ഥിരീകരിച്ചു.
രാജ്യത്തിൻ്റെ അതിർത്തികളുടെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ശ്രമവും റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും വിദേശികളോടും ബോഡർ ഗാർഡ് ആവശ്യപ്പെട്ടു.
അതേ സമയം ജിസാൻ മേഖലയിലെ ബർഡർ ഗാർഡ് ഗ്രൗണ്ട് പട്രോളിംഗ് 400 കിലോഗ്രാം ഖാത്ത് സൗദിയിലേക്ക് കടത്താനുള്ള ശ്രമം പിടിച്ചെടുത്തു.
അസീർ മേഖലയിലെ ബോഡർ ഗാർഡ് ഗ്രൗണ്ട് പട്രോളിംഗ് 28 കിലോഗ്രാം ഹഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും പരാജയപ്പെടുത്തി.
പ്രതികൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa