അടുത്ത ചൊവ്വാഴ്ച വരെ സൗദിയിലെ ഈ പ്രവിശ്യകളിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ജിദ്ദ: അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
ഏറ്റവും ശക്തമായി അനുഭവപ്പെട്ടുന്ന മക്ക പ്രവിശ്യയിൽ പേമാരിയും വെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടാകും.
അതോടൊപ്പം മദീന, അൽ ബാഹ, അസീർ, നജ്‌റാൻ, ജിസാൻ, ഹായിൽ, അൽ ഖസീം, ഷർഖിയ എന്നീ പ്രവിശ്യകളിലും മഴ പെയ്തേക്കും.
അതേ സമയം മഴക്കും വെള്ളപ്പാച്ചിലിനുമെല്ലാം സാധ്യതയുള്ളതിനാൽ ഹൈവേ യാത്രക്കാരും കടൽത്തീരത്ത് പോകുന്നവരും ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളെ സമീപിക്കുന്നതും മറ്റും ഒഴിവാക്കണമെന്നും മക്ക അൽ മുകറമ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സെൻ്റർ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa