2024 ആദ്യ പകുതിയിൽ 184 വിദേശ കമ്പനികൾ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റി
റിയാദ് : 2024 ൻ്റെ ആദ്യ പകുതിയിൽ നിക്ഷേപ ലൈസൻസ് നേടിയ ശേഷം 184 വിദേശ കമ്പനികൾ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സൗദി അറേബ്യയിലേക്ക് മാറ്റിയതായി സൗദി നിക്ഷേപ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്.
നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കുന്നതിനും നിക്ഷേപകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളാണ് ഇതിന് പ്രധാനമായും കാരണമായത്.
2024 രണ്ടാം പാദത്തിലെ “സൗദി എക്കണോമി ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് മോണിറ്റർ” റിപ്പോർട്ട് അനുസരിച്ച്, 2024 ൻ്റെ ആദ്യ പാദത്തിൽ, വർഷത്തിൻ്റെ ആദ്യ പകുതിയിൽ നൽകിയ മൊത്തം ലൈസൻസുകളുടെ എണ്ണം 184 ആയി.
രാജ്യത്തിന് പുറത്തുള്ള നിക്ഷേപകർക്ക് അനുവദിക്കുന്ന ‘ഇൻവെസ്റ്റർ വിസിറ്റ്’ വിസയ്‌ക്കായി 4,709 അപേക്ഷകൾ മന്ത്രാലയം കൈകാര്യം ചെയ്തു.ഈ കാലയളവിൽ നൽകിയ നിക്ഷേപ ലൈസൻസുകൾ 49.6 ശതമാനം വർധിച്ച് 2,728 ലൈസൻസുകളിൽ എത്തി.
ഇഷ്യൂ ചെയ്ത നിക്ഷേപ ലൈസൻസുകളിൽ ഭൂരിഭാഗവും നിർമ്മാണം, പ്രൊഫഷണൽ, വിദ്യാഭ്യാസ, സാങ്കേതിക പ്രവർത്തനങ്ങൾ, വിവര ആശയവിനിമയം, താമസം, ഭക്ഷണ സേവനങ്ങൾ, മൊത്ത, ചില്ലറ വ്യാപാര പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa