സൗദിയിൽ ഇടിമിന്നലേറ്റ് വിദേശി മരിച്ചു
സൗദിയിലെ ജിസാനിൽ അനുഭവപ്പെട്ട ശക്തമായ ഇതിമിന്നലിലും പേമാരിയിലും നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇടി മിന്നലിൽ ഒരു യമൻ തൊഴിലാളി മരിക്കുകയും വാഹനങ്ങൾ കത്തുകയും ചെയ്തു.
അതോറൊപ്പം ചില കെട്ടിടങ്ങളും ഇസ്തിറാഹകളും കത്താനും ആടുകൾക്കും ഒട്ടകങ്ങൾക്കും ജീവഹാനി സംഭവിക്കാനും ഇടി മിന്നൽ കാരണമായി.
ഇന്നലെ,ജിസാൻ നഗരവും ഗ്രാമങ്ങളും മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാക്ഷ്യം വഹിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa